CINEMA
കത്തിൽ ബി.ജെ.പി.സീൽ പതിഞ്ഞ സംഭവം: വിശദമായി അന്വേഷിക്കും ഖേൽക്കർ

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ബി.ജെ.പി.സീൽ പതിഞ്ഞ സംഭവം വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പി.ബി.നൂഹിനാണ് അന്വേഷണ ചുമതല. 48മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കിട്ടും.പിഴവ് കണ്ടെത്തി തിരുത്തിയെങ്കിലും സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഇലക്ഷൻ കമ്മിഷൻ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ ഇലക്ഷൻ കമ്മിഷനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ തടയും.വർഗീയ പരാമർശത്തോടെയുള്ള വീഡിയോ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയമസഭാമണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരായ നടപടി കമ്മിഷന്റെ പരിഗണനയിലാണെന്ന് ഖേൽക്കർ വ്യക്തമാക്കി.ആരോപണം ഉയർന്ന സാഹചര്യത്തിൽ ജില്ലാവരണാധികാരിയായ കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് ലീഗൽ റിപ്പോർട്ടിൽ ഗോപാലഷ്ണൻ നൽകിയ വിശദീകരണവും പൊലീസ് എഫ്.ഐ.ആറും ഉൾപ്പെടുത്തി കേന്ദ്ര ഇലക്ഷൻ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Source link



