LATEST
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ ആണ് മരിച്ചത്. കഴുത്തുമുറിച്ചാണ് ജീവനൊടുക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായത്. മുൻപും ജിൻസൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ 1056, 0471 2552056).
Source link



