മലയാളം റിലീസായി പള്ളി ചട്ടമ്പി, വരവ്, മോഹിനിയാട്ടം; വിഷു ആഘോഷിക്കാൻ തമിഴും ഹിന്ദിയും

ഇക്കുറി വിഷുവിന് മലയാള ചിത്രങ്ങൾക്കൊപ്പം തമിഴും ഹിന്ദിയും. തമിഴിൽ നിന്ന് നയൻതാരയും ഹിന്ദിയിൽ നിന്ന് അക്ഷയ്കുമാറും തെലുങ്കിൽനിന്ന് അദിവ് ശേഷും എത്താൻ ഒരുങ്ങുന്നു. ടൊവിനോ തോമസ് നായകനായ പള്ളി ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 9ന് റിലീസ് ചെയ്യും.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദുലോഹർ ആണ് നായിക. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം 10ന് റിലീസ് ചെയ്യും. ഭരതനാട്യം ഒരുക്കിയ കൃഷ്ണദാസ് മുരളി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പും ഭരതനാട്യം താരങ്ങളും മാത്രമല്ല ഇത്തവണ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട് ഉൾപ്പെടെ പുതിയ താരങ്ങളുമുണ്ട്. പ്രിയദർശൻ - അക്ഷയ്കുമാർ ചിത്രം ഭൂത് ബംഗ്ള 10ന് റിലീസ് ചെയ്യും.
അദിവ് ശേഷും മൃണാൾ താക്കൂറും പ്രധാന വേഷത്തിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ഡക്കോയിറ്റ് 10ന് പ്ളാൻ ചെയ്യുന്നുണ്ട്.ഷാനിൽസിയോ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രീകരിച്ചത്. അനുരാഗ് കശ്യപ് ആണ് മറ്റൊരു പ്രധാന താരം. കവിനും നയൻതാരയും എത്തുന്ന റൊമാന്റിക് ചിത്രമായ ഹയ് 10ന് എത്തിയേക്കും. ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് ഏപ്രിൽ 16ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ഷാജി കൈലാസിന്റെ ചിത്രത്തിൽ ഇതാദ്യമായാണ് ജോജു ജോർജ് നായകനായി അഭിനയിക്കുന്നത്. എ.കെ. സാജൻ രചന നിർവഹിക്കുന്ന ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും നിറഞ്ഞ കഥ പറയുന്നു. പോളച്ചൻ എന്ന മനുഷ്യന്റെ പോരാട്ടത്തിന്റെ കഥ ആണ് വരവ് .
Source link



