LATEST

കടൽവെള്ളം കുടിവെള്ളമാകും; ലക്ഷദ്വീപിന്റെ ദാഹമകറ്റാൻ അത്യാധുനിക സാങ്കേതികവിദ്യയുമായി കേന്ദ്രസർക്കാർ  


കവരത്തി: സമുദ്രത്താൽ ചുറ്റപ്പെട്ടാണെങ്കിലും ശുദ്ധജലത്തിനായി കഷ്ടപ്പെടുന്ന ലക്ഷദ്വീപ് നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ. സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്ന ‘ലോ ടെമ്പറേച്ചർ തെർമൽ ഡീസാലിനേഷൻ’ (എൽടിടിഡി) പ്ലാന്റുകൾ ദ്വീപുകളിൽ സജ്ജമായതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.
കുടിവെള്ളത്തിന് പുറമെ സമുദ്രതാപോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ‘ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ’ (ഒടിഇസി) സാങ്കേതികവിദ്യയും കവരത്തിയിൽ വികസിപ്പിക്കുന്നുണ്ട്. 1000 മീറ്റർ താഴ്ചയിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതിയും കുടിവെള്ളവും ഒരേസമയം നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ സംയോജിത സംവിധാനമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button