test del 3
കടൽപ്പുല്ലുകളുടെ സംരക്ഷണം: ഗവേഷണത്തിന് മലയാളിക്ക് മേരി ക്യൂറി ഫെലോഷിപ്

കണ്ടൽക്കാടുകൾ നമുക്കു പരിചിതമാണ്. എന്നാൽ ഇവയുടെ സംരക്ഷണത്തിന് എത്രത്തോളം ഊന്നൽ നൽകുന്നുണ്ട്. കണ്ടൽക്കാടുകളുടെയും കടൽപ്പുൽനിലങ്ങളുടെയും സംരക്ഷണം സംബന്ധിച്ച പഠനത്തിനാണ് മലയാളിയായ ഡോ. നവ്യ വിക്രമൻ നായർക്ക് മേരി ക്യൂറി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിച്ചിരിക്കുന്നത് 2.5 കോടി രൂപയുടെ ഫെലോഷിപ്പിന് 96.40 ഇവാല്യുവേഷൻ സ്കോറോടെയാണ് പുരസ്കാര നിർണയസമിതി നവ്യയെ തിരഞ്ഞെടുത്തത്.പ്രളയം, തീരശോഷണം, മത്സ്യബന്ധനത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ ഇന്നത്തെ കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളാണ് ഇവിടെ ജനിച്ചുവളർന്നയാളെന്ന നിലയിൽ തന്നെ ഈ ഗവേഷണപഠനത്തിലേക്ക് എത്തിച്ചതെന്നു നവ്യ പറയുന്നു. നദിയും കായലും തീരദേശപ്രകൃതിയുമൊക്കെ പരിചിതമായ ബാല്യം പരിസ്ഥിതി സംരക്ഷണ ചിന്തകളിലേക്കു സ്വാഭാവികമായി വഴിയൊരുക്കി. ഒരു വിഷയത്തിൽ മാത്രം ശ്രദ്ധയൂന്നിയുള്ള പഠനമല്ല, ഇന്റർഡിസിപ്ലിനറി പഠനരീതിയാണ് ഇന്നത്തെ കാലത്ത് ഏറ്റവും അഭികാമ്യമെന്നു നവ്യ പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങൾക്ക് ആ വിഷയത്തില് മാത്രമൂന്നി പരിഹാരം കണ്ടെത്താനാകില്ല. എൻജിനീയറിങ്ങും സാമൂഹികശാസ്ത്രവും മുതൽ തദ്ദേശീയ അറിവുകൾ വരെ എല്ലാറ്റിനെയും ഉൾക്കൊള്ളണം.
Source link


