LIFESTYLE NEW

കടിച്ച പാമ്പിനെ അടിച്ചുകൊന്ന് ആശുപത്രിയിലേക്ക്; ഇരുകൈകളും നഷ്‌ടപ്പെട്ട വൃദ്ധനെ കണ്ട് അതിശയിച്ച് നാട്ടുകാർ


വിയറ്റ്‌നാമിന്റെ തീരദേശ നഗരമായ ഡാ നാംഗിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് കൈപ്പത്തികളും നഷ്‌ടപ്പെട്ട വൃദ്ധൻ തന്നെ കടിച്ച ഉഗ്രവിഷമുള്ള വലിയ മൂർഖനെ കൈമുട്ടിൽ അമർത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് വരുന്നതാണ് ആ കാഴ്‌ച. കണ്ടുനിന്നവരെല്ലാം വൃദ്ധനെ കണ്ട് അമ്പരന്നു. പക്ഷേ, വിദഗ്ദ്ധ ചികിത്സ നൽകാനായി വീണ്ടും വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. നിലവിൽ ഡാ നാംഗ് ജനറൽ ആശുപത്രിയിലാണ് വൃദ്ധൻ. കൊടും വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിലും വൃദ്ധന്റെ ശരീരത്തിൽ കാര്യമായ പ്രശ്‌‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വൃദ്ധൻ പറയുന്നത്.


Source link

Related Articles

Back to top button