LATEST

പോക്‌സോ കേസിൽ  ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ

പീരുമേട്: ആറ് വർഷങ്ങൾക്ക് മുമ്പ്‌പോക്‌സോകേസിൽ ജയിലായി ജാമ്യത്തിൽ ഇറങ്ങികടന്നു കളഞ്ഞ പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് തപിടികൂടി. വീരപാണ്ടി സ്വദേശി അരുൺ (28) നെയാണ് പൊലീസ് വീരപാണ്ടിയിലെ വീട്ടിൽ നിന്നും പിടികൂടിയത്.
2019ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്തപോക്‌സോകേസിലെ പ്രതിയാണ് ഇയാൾ.കട്ടപ്പനപോക്‌സോകോടതിയിൽ ഹാജരാക്കിപീരുമേട്‌ജയിലിൽ റിമാൻഡ് ചെയ്തിരുന്നു.ഇയാൾക്ക് ജാമ്യം ലഭിച്ചതിന്‌ശേഷം മുങ്ങുകയായിരുന്നു.അരുൺ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ഞായറാഴ്ച്ച പുലർച്ചേ വീട്ടിൽ നിന്ന് തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.പിന്നീട് പ്രതിയെകേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വണ്ടിപ്പെരിയാർ എസ്.ഐ ടി.എസ് ജയകൃഷ്ണന്റെനേതൃത്വത്തിൽ സി.പി.ഒമാരായ വിഷ്ണുമോഹൻ, പി.കെ രാഹുൽ, പി .സതീഷ്, കെ.ആർ വിഷ്ണു എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button