LATEST

ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞു; സ്‌ക്രീനിൽ തെളിഞ്ഞത് സ്വന്തം കിടപ്പറ ദൃശ്യങ്ങൾ! ഞെട്ടിക്കുന്ന അനുഭവവുമായി യുവാവ്

ബീജിംഗ്: ഓൺലൈനിൽ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞ യുവാവിന് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം. ഹോങ്കോംഗ് സ്വദേശിയായ എറിക് എന്ന യുവാവാണ് അശ്ലീല സൈറ്റിൽ സ്വന്തം കിടപ്പറ ദൃശ്യങ്ങൾ കാണാനിടയായത്. മാസങ്ങൾക്ക് മുൻപ് ചൈനയിലെ ഷെൻഷെനിലുള്ള ഹോട്ടലിൽ താനും കാമുകിയും താമസിച്ചപ്പോൾ ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് യുവാവ് കണ്ടത്.


2023ലാണ് എറിക് കാമുകി എമിലിക്കൊപ്പം ഹോട്ടലിൽ താമസിച്ചത്. ആഴ്ചകൾക്ക് ശേഷം താൻ പതിവായി സന്ദർശിക്കുന്ന അശ്ലീല സൈറ്റിൽ വീഡിയോകൾ തിരയുമ്പോഴായിരുന്നു പരിചിതമായ ഹോട്ടൽ മുറി എറിക്കിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിമിഷങ്ങൾക്കകം അത് താനും കാമുകിയും താമസിച്ച മുറിയാണെന്നും, ദൃശ്യങ്ങളിലുള്ളത് തങ്ങൾ തന്നെയാണെന്നും അയാൾ തിരിച്ചറിഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം നീളുന്ന ദൃശ്യങ്ങളാണ് ഹോട്ടൽ മുറിയിലെ ഒളിക്യാമറയിൽ പതിഞ്ഞത്.


ഇത്തരം ഒളിക്യാമറാ ദൃശ്യങ്ങൾ തനിക്ക് കാണാൻ താല്പര്യമുണ്ടായിരുന്നുവെന്ന് എറിക് തുറന്നുപറഞ്ഞു. ‘ആളുകൾ അറിയാതെ പകർത്തിയ ദൃശ്യങ്ങൾക്ക് സ്വാഭാവികത കൂടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഞാൻ തന്നെ അതിന്റെ ഇരയായപ്പോൾ ഭീകരത മനസിലായത്,’ എറിക് ബിബിസിയോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ കാമുകി എമിലി കടുത്ത മാനസിക വിഷമത്തിലാണ്. സുഹൃത്തുക്കളോ വീട്ടുകാരോ ദൃശ്യങ്ങൾ കണ്ടിരിക്കുമോ എന്ന പേടിയിലാണ് ഇരുവരും. ഇപ്പോൾ ഹോട്ടലുകളിൽ താമസിക്കാൻ പോലും ഇവർക്ക് ഭയമാണ്. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയാതിരിക്കാൻ തൊപ്പി വച്ചാണ് ഇരുവരും നടക്കുന്നത്.


ചൈനയിൽ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ഇത്തരം കാര്യങ്ങൾ രാജ്യത്ത് സജീവമാണ്. കഴിഞ്ഞ ഏപ്രിലിൽ ചൈനീസ് സർക്കാർ ഹോട്ടലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഓരോ മുറിയും പരിശോധിച്ചു ഒളിക്യാമറകൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമം. ബിബിസി നടത്തിയ അന്വേഷണത്തിൽ ചൈനയിലെ വിവിധ ഹോട്ടലുകളിൽ നിന്നായി 180ലധികം ഒളിക്യാമറകളാണ് കണ്ടെത്തിയത്. ആയിരക്കണക്കിന് ദൃശ്യങ്ങൾ ഇപ്പോഴും വിവിധ സൈറ്റുകളിൽ വില്പനയ്ക്ക് വച്ചിട്ടുണ്ട്.


Source link

Related Articles

Back to top button