CINEMA
ഓസ്‌കാർ 2026: മികച്ച നടനായി മൈക്കിൾ ബി ജോർദാൻ, ജെസി ബക്‌ലി മികച്ച നടി, ഛായാഗ്രഹണത്തിൽ ചരിത്രം കുറിച്ച് ഓട്ടം

ലോസാഞ്ചലസ്: 98-ാമത് ഓസ്‌കാർ പുരസ്‌കാര നിശയിൽ മികച്ച നടനുള്ള പുരസ്‌കാരം ‘സിന്നേഴ്‌സ്’ ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി. മികച്ച സംവിധായകൻ, മികച്ച ചിത്രം അടക്കം പുരസ്‌കാരങ്ങൾ പോൾ തോമസ് ആൻഡേഴ്‌സണിന്റെ ലിയനാർഡോ ഡി കാപ്രിയോ നായകനായ ചിത്രം ‘വൺ ബാറ്റിൽ ആഫ്‌റ്റർ അനദർ’ സ്വന്തമാക്കി. ആറ് പുരസ്‌കാരങ്ങളാണ് ഇതടക്കം ചിത്രം നേടിയത്. ഹാംനെറ്റിലൂടെ ജെസി ബക്‌ലി മികച്ച നടിയായി. സിന്നേഴ്‌സിലെ ഛായാഗ്രഹണത്തിന് പുരസ്‌കാരം നേടിയ ഓട്ടം ഡ്യൂറൾഡ് അർകപോ ഓസ്‌കാർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി. സിന്നേഴ്‌സിന് മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്‌കോർ എന്നിവയടക്കം നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
Source link



