‘ഓപ്പറേഷൻ സുഭാഷ്’ വിജയം ; കൊച്ചി മെട്രോ പാലത്തിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കി

കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിച്ചു, ഫയർഫോഴ്സും അനിമൽ റസ്ക്യു സംഘവും സംയുക്തമായി രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പൂച്ചയെ മെട്രോ പാലത്തിൽ നിന്ന് താഴെയിറക്കിയത്. പൂച്ചയെ അനിമൽ റെസ്ക്യു ആംബുലൻസിൽ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.
മഞ്ഞുമ്മൽബോയ്സ് സിനിമയോട് സാദൃശ്യപ്പെടുത്തി പ്രദേശത്തെ ഓട്ടോഡ്രൈവർമാർ സുഭാഷ് എന്നാണ് പൂച്ചയ്ക്ക് പേരിട്ടിരിക്കുന്നത്. പൂച്ച പില്ലറിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 385-ാംപില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ ആദ്യം തീരുമാനിച്ചത്. എന്നാൽ, പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം ഉടൻ വേണമെന്ന ആവശ്യം കടുക്കുകയായിരുന്നു. പില്ലറിന് മുകളിൽ ഒരു മൂലയിൽ തളർന്നുകിടക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഇന്നലെ രാവിലെയാണ് പുറത്തുവന്നത്.
Source link



