LATEST

ഓണ്‍ലൈന്‍ ബുക്കിംഗ് തടസ്സപ്പെട്ടു; പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്നവര്‍ക്ക് നിരാശ


പല ഏജന്‍സികളിലും തര്‍ക്കം രൂക്ഷംതൊടുപുഴ: പാചകവാതകക്ഷാമം ശക്തിപ്പെട്ടതോടെ സിലിണ്ടറുകള്‍ക്കായി ജനങ്ങളുടെ നെട്ടോട്ടം. ഗ്യാസ് ഏജന്‍സികള്‍ക്ക് മുമ്പില്‍ രാവിലെ തന്നെ എത്തി മണിക്കൂറുകളോളം വരി നിന്നാണ് പലരും സിലിണ്ടര്‍ വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രധാനപ്പെട്ട ഏജന്‍സികളിലെല്ലാം സമാന അവസ്ഥയാണ്. ശനിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തടസപ്പെട്ടതോടെയാണ് പലര്‍ക്കും സിലിണ്ടര്‍ കിട്ടാത്ത സാഹചര്യമുണ്ടായത്. ഓള്‍ ഇന്ത്യാ തലത്തില്‍ ബുക്കിംഗ് സജീവമായതോടെ ഓണ്‍ലൈന്‍ സൈറ്റ് മിക്കപ്പോഴും നിര്‍ജീവമാണ്. തിരക്ക് അധികമായതിനാലാണ് ഇത്തരമൊരു പ്രശ്‌നം. ഇതോടെ ബുക്ക് ചെയ്യാനാകാത്ത ഉപഭോക്താക്കള്‍ പരിഭ്രാന്തിയിലായി. ഏജന്‍സികളില്‍ നേരിട്ടെത്തുമ്പോള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം സിലിണ്ടര്‍ നല്‍കുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ കിട്ടാത്തതിനാല്‍ പലയിയത്തും തര്‍ക്കം രൂക്ഷമായി. സിലിണ്ടര്‍ കിട്ടാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിളിച്ച് പരാതി പറയുന്നതും വ്യാപകമാണ്. ചില ഏജന്‍സികളില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഇടപെടലും വേണ്ടിവരുന്നുണ്ട്.


Source link

Related Articles

Back to top button