test del 1
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക് തിരിച്ചടി; ഡ്രൈവർമാർ പലരും നിരക്ക് കൂട്ടി വാങ്ങുന്നു, ആപ്പിലും ഇതേഅവസ്ഥ

ബംഗളൂരു: എൽപിജി ക്ഷാമത്തെത്തുടർന്ന് ബംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിസന്ധിയിൽ. നഗരത്തിൽ എൽപിജി ലഭിച്ചിരുന്ന പമ്പുകളിൽ പകുതിയും അടച്ചു. പ്രവർത്തിക്കുന്ന പമ്പുകളിൽ തിരക്കായതിനാൽ ഇന്ധനം നിറയ്‌ക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
നഗരത്തിൽ പലയിടങ്ങളിലും രാവിലെ പമ്പുകൾക്ക് സമീപം എൽപിജി നിറയ്‌ക്കാൻ കാത്തുകിടക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര കാണാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളിൽ വിലയിൽ വലിയ വർദ്ധനവുണ്ടായില്ലെങ്കിലും സ്വകാര്യ ഏജൻസികൾ നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചു. നഗരത്തിൽ എൽപിജി വിതരണം വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചെങ്കിലും ഇപ്പോഴും പല പമ്പുകളും അടഞ്ഞുകിടക്കുകയാണ്.
എൽപിജി വില വർദ്ധിച്ചതിനാൽ ഓട്ടോക്കാരും നിരക്ക് ഉയർത്തി. ആപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോക്കാരും നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്.
Source link


