test del 4 copy of del 3

ഒളിക്യമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ


കാസർകോട് ∙ ഉദുമയിൽ ഒളിക്യമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്‌ലാമിക് എഎൽപി സ്കൂളിലെ പോളിങ് ബൂത്തിൽ വച്ച് സിഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണട പൊലീസ് പിടിച്ചെടുത്തു. ബേക്കൽ ഇസ്‌ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഇതു താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണെന്നാണ് ജമാൽ പറയുന്നത്. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായി. പക്ഷേ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ കൂടുതൽ പരിശോധനകൾ തുടങ്ങി.


Source link

Back to top button