test del 1

ഒറ്റ ശുചിമുറി പോലുമില്ല; ഇന്ത്യയിൽ എത്തിയപ്പോഴുള്ള   ദുരനുഭവം വിവരിച്ച് ഇസ്രയേൽ വനിത; വീഡിയോ വൈറൽ

ഡെറാഡൂൺ: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലെ വീഴ്ച തുറന്നുകാട്ടി വിദേശ വനിതയുടെ വീഡിയോ. ഉത്തരാഖണ്ഡിലെ അൽമോറ സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റാണ് സ്ഥലത്ത് പൊതുശുചിമുറികളില്ലാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. മാർക്കറ്റിലൂടെ നടക്കുമ്പോൾ ഒരു വാഷ് റൂം പോലും കണ്ടെത്താനാകാത്തതിലുള്ള നിരാശയാണ് വീഡിയോയിൽ ഇസ്രയേൽ വനിത പങ്കുവയ്ക്കുന്നത്.

‘ഹലോ ഇന്ത്യക്കാരെ, ഞങ്ങൾ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇത് രണ്ടാം തവണയാണ് ഞാനിവിടെ വരുന്നത്. പക്ഷേ ഇവിടെ ഒരിടത്തും ഞങ്ങൾക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി പോലുമില്ല. കൂടുതൽ ആളുകൾ ഇവിടേക്ക് വരണമെന്നും സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്നുമൊക്കെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇവിടെ ഒരു പബ്ലിക് ടോയിലെറ്റെങ്കിലും നിർമ്മിക്കുന്നത് വലിയ ആശ്വാസമായിരിക്കും. കാരണം, ടോയിലറ്റ് സൗകര്യമില്ലാതെ ആർക്കും ഒരു സ്ഥലത്ത് അധികനേരം ചെലവഴിക്കാൻ കഴിയില്ലല്ലോ.’ യുവതി വീഡിയോയിൽ പറയുന്നു.

ദൃശ്യങ്ങൾ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സമാനമായ പരാതികളുമായി രംഗത്തെത്തി. ഇത് അൽമോറയിലെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലുടനീളം ഈ പ്രതിസന്ധി നിലനില്ക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. ‘ഡൽഹിയിലെ സിപി എൻഡിഎംസി മേഖലകൾ ഒഴിവാക്കിയാൽ ബാക്കി ഒരിടത്തും വൃത്തിയുള്ള ശുചിമുറി കണ്ടെത്തുക പ്രയാസമാണ്. ഉണ്ടെങ്കിൽ തന്നെ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും,’ ഒരു ഉപയോക്താവ് കുറിച്ചു.

‘ഇതൊരു പാൻഇന്ത്യ പ്രശ്നമാണ്, പക്ഷേ ആർക്കാണ് ഇക്കാര്യത്തിൽ ശ്രദ്ധയുള്ളത്?’ എന്ന് മറ്റൊരു ഉപയോക്താവ് പരിഹാസരൂപേണ ചോദിച്ചു. വിദേശ സഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന അൽമോറ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ നാണക്കേടാണ്.


इजराइल की महिला टूरिस्ट भारत घूमने आईं। वो अल्मोड़ा (उत्तराखंड) में पहुंचीं। पूरे मार्केट में उन्हें एक पब्लिक टॉयलेट नहीं मिला। किस तरह की परेशानियां उन्होंने झेली, सुनिए !! pic.twitter.com/18wFS0OMSh
— Sachin Gupta (@Sachingupta) April 2, 2026




Source link

Back to top button