test del 2

ഒറ്റരാത്രികൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കും; ഭീഷണിയുമായി ട്രംപ്


വാഷിങ്ടൺ: ഒറ്റരാത്രികൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ ഇറാൻ തയ്യാറാകണം. അല്ലാത്ത പക്ഷം അവിടുത്തെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നും പ്രകോപനപരമായ ഭാഷയിൽ ട്രംപ് ഭീഷണി മുഴക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.‘ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയുടെ ദിനമായിരിക്കും. ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോർമുസ് കടലിടുക്ക് തുറക്കുക, അല്ലാത്തപക്ഷം നിങ്ങൾ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരും. നിങ്ങൾ കാത്തിരുന്നു കണ്ടോളൂ’- ട്രംപ് ഭീഷണിപ്പെടുത്തി. ഇറാനെ ഒരു രാത്രികൊണ്ട് തുടച്ചുനീക്കാൻ കഴിയും. അത് നാളെ രാത്രി തന്നെയാകാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി ട്രംപ് അറിയിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ താത്കാലിക ഉടമ്പടികൾക്ക് പകരം ഉപരോധങ്ങൾ നീക്കുന്നതും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്. 


Source link

Back to top button