ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍

യുദ്ധ ഭീതിയില്‍ വില്‍പ്പന ഉയര്‍ത്തി നിക്ഷേപകര്‍
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം പടരുന്ന ആശങ്കയില്‍ നിക്ഷേപകര്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ തകര്‍ന്നടിഞ്ഞു. പ്രമുഖ ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി എന്നിവ 1.2 ശതമാനം ഇടിഞ്ഞു. ഒരവസരത്തില്‍ 1,600 പോയിന്റിലധികം ഇടിഞ്ഞ സെന്‍സെക്സ് പിന്നീട് നിലമെച്ചപ്പെടുത്തി 1,048.42 പോയിന്റ് നഷ്ടത്തോടെ 80,238.85ല്‍ അവസാനിച്ചു. നിഫ്റ്റി 312.95 പോയിന്റ് ഇടിഞ്ഞ് 24,865.70ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മൂക്കുകുത്തി. പെയിന്റ്, വ്യോമയാന, കെമിക്കല്‍, ടയര്‍, ഇന്ധന കമ്പനികളാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. എണ്ണ വിലയിലെ കുതിപ്പ് ഈ മേഖലകളിലെ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കുത്തനെ ഉയര്‍ത്താനിടയുണ്ട്. ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ളോബ് ഏവിയേഷന്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. ബജാജ് ഫിന്‍സെര്‍വ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളും കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.
വിദേശ നിക്ഷേപകര്‍ വില്‍പ്പന മോഡില്‍
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 7,500 കോടി രൂപയാണ് പിന്‍വലിച്ചത്. ക്രൂഡോയില്‍ വിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപ അടിതെറ്റുന്നതുമാണ് വിദേശ നിക്ഷേപ പിന്മാറ്റത്തിന് വേഗത കൂട്ടിയത്.
ഇന്ത്യയ്ക്ക് ആശങ്കയേറെ
ക്രൂഡോയില്‍ സപ്ളൈ മുതല്‍ പ്രവാസി നിക്ഷേപ ഒഴുക്ക് വരെ വിപുലമായ സാമ്പത്തിക, വ്യാപാര ബന്ധമാണ് ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയുമായുള്ളത്. ഫെബ്രുവരിയില്‍ ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡിന്റെ 51 ശതമാനവും മൊത്തം പ്രകൃതിവാതക ഇറക്കുമതിയില്‍ 85 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണെത്തുന്നത്. ജി.സി.സി രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു കോടിയിലധികം പ്രവാസികളാണ് പ്രധാന ആശങ്ക. സംഘര്‍ഷം വ്യാപിക്കുന്ന യു.എ.ഇ, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ഇന്ത്യയ്ക്കാരുടെ സാന്നിദ്ധ്യം ശക്തമാണ്. ഈ രാജ്യങ്ങളുമായി വിപുലമായ വ്യാപാര ബന്ധവും ഇന്ത്യയ്ക്കുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.സി.സിയിലേക്കുള്ള കയറ്റുമതി – 5,700 കോടി ഡോളര്‍
2024-25ല്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസി നിക്ഷേപം – 11 ലക്ഷം കോടി രൂപ
നിക്ഷേപ ആസ്തിയിലെ ഇടിവ് – എട്ട് ലക്ഷം കോടി രൂപ
Source link



