CINEMA

ഒറ്റക്കൊമ്പനിൽ അതിഥി താരം, സഞ്ജയ് ദത്ത് മലയാളത്തിലേക്ക്

തമിഴ് സംഗീത സംവിധായകൻ എസ്. തമനും മലയാളത്തിൽ

സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ” എന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് അതിഥിവേഷത്തിൽ എത്തുന്നു. ഇതാദ്യമായാണ് സഞ്ജയ് ദത്ത് മലയാള സിനിമയിൽ അഭിനയിക്കുന്നത്.ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്ത് സുരേഷ് ഗോപിയോടൊപ്പം സഞ്ജയ് ദത്ത് അഭിനയിക്കും എന്നാണ് വിവരം.

ബോളിവുഡ് താരം ജെനീലിയ ദേശ് മുഖും അതിഥിവേഷത്തിൽ എത്തിയേക്കും. ക്ളൈമാക്സ് രംഗത്ത് പുതിയ ലുക്കിൽ ആണ് സുരേഷ്‌‌‌ഗോപി. ക്ളൈമാക്സ് ചിത്രീകരണത്തോടെ ഒറ്റക്കൊമ്പന്റെ ചിത്രീകരണം പൂർത്തിയാകും. തെന്നിന്ത്യൻ ലോകത്ത് കിടിലം ബി.ജി.എം കൊണ്ട് ഇളക്കിമറിച്ച സംഗീത സംവിധായകൻ സാക്ഷാൽ എസ്. തമൻ ആണ് ഒറ്റക്കൊമ്പന് ഈണം ഒരുക്കുന്നത്. തമന്റെയും മലയാള അരങ്ങേറ്റംആണ് . ഉറുമി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരം ആണ് ജെനീലിയ. ജൈനീലിയ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ആണ് ഒറ്റക്കൊമ്പൻ.

കബീർ ദുഹാൻ സിംഗ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, അഭിനയ,​ മേഘ്ന രാജ്, സുചിത്ര നായർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ അണിനിരക്കുന്നു.ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു.ഷാജി കുമാർ ആണ് ഛായാഗ്രഹണം,​ ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

കോ പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്.


Source link

Related Articles

Back to top button