LATEST

ഒരേസമയം രണ്ട് സുഹൃത്തുക്കളോട് പ്രണയം; ഇരുവരെയും ഒരുമിച്ച് വിവാഹം ചെയ്‌ത് 37 കാരി

ബാങ്കോക്ക്: ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നവരുണ്ടെങ്കിലും ഒരേസമയം രണ്ടുപേരെ വിവാഹം ചെയ്യുന്നത് അസാധാരണമാണ്. അത്തരത്തിലൊന്നാണ് തായ്‌ലാൻഡിൽ നടന്നിരിക്കുന്നത്. 37 കാരിയായ ദുവാങ്‌ദുവാൻ കെത്സാരോ എന്ന യുവതിയാണ് ഒരേസമയം രണ്ട് ഓസ്‌ട്രിയൻ സ്വദേശികളെ വിവാഹം ചെയ്‌തത്. മൂന്നു പേരുടെയും പരസ്‌പര സമ്മതത്തോടെ നടത്തിയ വിവാഹ വാർത്ത നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായത്.

തായ്‌ലാൻഡിലെ ബുരിറാം- പ്രാഖോൺ ചായ് ജില്ലയിൽ ഫെബ്രുവരി 28നായിരുന്നു വിവാഹം. മുൻപ് സ്വതന്ത്ര സംഗീതസംവിധായകയായിരുന്ന യുവതി പട്ടായയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഓസ്‌ട്രിയൻ മുൻ പൊലീസ് ഉദ്യോഗസ്ഥനായ റോമനെ പരിചയപ്പെടുന്നത്. പിന്നീട് റോമന്റെ സുഹൃത്തായ മാക്കി എന്ന മറ്റൊരു ഓസ്‌ട്രിയൻ പൊലീസ് ഉദ്യോഗസ്ഥനെയും ഇവർ പരിചയപ്പെട്ടു. പിന്നാലെ മൂവർക്കും ഇടയിലെ സൗഹൃദം വളർന്ന് പ്രണയത്തിലെത്തിയതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ആദ്യ വിവാഹബന്ധം തകർന്ന ദുവാങ്‌ദുവാനിന് ആ ബന്ധത്തിൽ മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമുണ്ട്. മാക്കിയും റോമനുമായുള്ള ബന്ധത്തെക്കുറിച്ച് മക്കളോടും മാതാപിതാക്കളോടും സംസാരിച്ചപ്പോൾ അവരുടെ പൂർണപിന്തുണയാണ് ലഭിച്ചത്. ഇരുവരും തന്റെ കുടുംബത്തെ അത്രയധികം സ്‌നേഹത്തോടെയാണ് പരിചരിക്കുന്നതെന്ന് യുവതി പറയുന്നു. വിവാഹ സമ്മാനമായും രണ്ട് പുരുഷന്മാരും ചേർന്ന് ഏകദേശം 50 ലക്ഷം രൂപയാണ് യുവതിക്ക് നൽകിയത്.

തന്റെ മകൾ വർഷങ്ങളായി കഷ്‌ടപ്പെടുകയാണെന്നും അവളുടെ സന്തോഷമാണ് തനിക്ക് പ്രധാനമെന്നും യുവതിയുടെ 61 കാരിയായ അമ്മ പറയുന്നു. മകളെയും കുടുംബത്തെയും അവളുടെ ഭർത്താക്കന്മാർ നന്നായി നോക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button