LATEST

ഊർജ്ജ പ്രതിസന്ധി: യൂണിവേഴ്സിറ്റികൾ അടച്ച് ബംഗ്ലാദേശ്


ധാക്ക: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധി മുന്നിൽക്കണ്ട്,​ യൂണിവേഴ്സിറ്റികളിലെ ഈദ് അവധി നേരത്തെയാക്കി ബംഗ്ലാദേശ്. രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഇന്നലെ അടച്ചു. വൈദ്യുതിയും ഇന്ധനവും ലാഭിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമാണിത്. റമദാൻ മാസമായതിനാൽ സ്കൂളുകൾക്ക് നിലവിൽ അവധിയാണ്. അതേ സമയം, ജനങ്ങൾ കൂട്ടത്തോടെ ഇന്ധനം വാങ്ങി സംഭരിക്കാൻ തുടങ്ങിയതോടെ പ്രതിദിന വില്പനയ്ക്ക് സർക്കാർ കഴിഞ്ഞ ദിവസം പരിധി ഏർപ്പെടുത്തിയിരുന്നു.


Source link

Back to top button