LATEST
ഒരു ലക്ഷത്തിന് താഴേക്ക്? സ്വര്‍ണവില ഇനിയും കുറയും; കാരണങ്ങള്‍ ഇങ്ങനെ

പവന് 5,200 രൂപ ഇടിഞ്ഞു
പലിശ നിരക്കില്‍ തിരക്കിട്ട് മാറ്റം വരുത്തില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം ഡോളര്‍, ക്രൂഡോയില്‍ എന്നിവയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനിടെ സ്വര്‍ണ വില ഔണ്‍സിന് 400 ഡോളറണ് ഇടിഞ്ഞത്. സ്വര്‍ണ വിലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ഇന്നലെയുണ്ടായത്.
നിക്ഷേപകര്‍ വില്‍പ്പന ശക്തമാക്കിയതോടെ വെള്ളി വിലയും ഇന്നലെ മൂക്കുകുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വെള്ളി വില കിലോഗ്രാമിന് 25,500 രൂപ ഇടിഞ്ഞ് 2.22 ലക്ഷം രൂപയായി. നടപ്പുവര്‍ഷം ഇതുവരെ വെള്ളി വിലയില്‍ 23 ശതമാനം ഇടിവാണുണ്ടായത്. കേരളത്തില്‍ ഇന്നലെ വെള്ളി വില കിലോഗ്രാമിന് 2.6 ലക്ഷം രൂപയിലേക്ക് താഴ്ന്നു.
Source link



