LATEST

ഓപ്പറേഷൻ നാർക്കോസിൽ 7കിലോ കഞ്ചാവ് പിടിച്ചു


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി ആർ.പി.എഫ്. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തുമെന്ന സൂചനയെത്തുടർന്ന് സംയുക്ത നിരീക്ഷണം തുടങ്ങി. ഓപ്പറേഷൻ നാർക്കോസ് എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽഡ്രൈവിന്റെ ഭാഗമായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഏഴുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളെ അറസ്റ്റുചെയ്തു. നോർത്ത് ആർ.പി.എഫ് വിനോദ് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ആർ.പി.എഫ് എ.എസ്.ഐ ബിജു എബ്രഹാം, ജി. ശ്രീജിത്ത്, എച്ച്.സി അബ്ദുൾ സലാം, കോൺസ്റ്റബിൾ സി.പി. ജോസഫ്, എച്ച്.സി. ശരത്ത്, കോൺസ്റ്റബിൾ സജിത്ത് രാഘവൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.


Source link

Back to top button