LATEST

‘ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തി: ശശിധരനെ കാണണം, ഒരു പൂച്ചെണ്ടും കയ്യിൽ വയ്ക്കണം’

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. നടനുമായുള്ള വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്ക് പേരിട്ടയാളെ നേരിൽ കണ്ട് പൂച്ചെണ്ട് നൽകണമെന്ന് പറയുകയാണ് വികെ ശ്രീരാമൻ. കഴിഞ്ഞ ദിവസം മമ്മൂട്ടി തനിക്ക് പേരിട്ട ശശിധരൻ എന്നയാളെ പരിചയപ്പെടുത്തിയിരുന്നു. ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തിയാല്ലോ ശശിധരനെന്ന് വികേ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തെ ചെന്നൊന്നു കാണണം. ഒരു പൂച്ചെണ്ടും കയ്യിൽ വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വികെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
30 വർഷം മുമ്പ് ദൂരദർശൻ നിർമ്മിച്ച ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന ഡോക്യുമെന്ററിയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ചോദിച്ചു. ‘നാട്ടിലോ വീട്ടിലോ ആരും നിങ്ങളെ മമ്മൂട്ടി എന്നു വിളിക്കുന്നത് കേട്ടില്ല. മമ്മൂഞ്ഞ്, കുഞ്ഞ് എന്നൊക്കെയാണ് വിളിക്കുന്നത്. എന്താ അതങ്ങനെ ?

‘ആ ചോദ്യത്തിനു ഉത്തരമായി മഹാരാജാസിൽ ചെന്നു ചേർന്ന കാലത്ത് പേരു ചോദിക്കുന്നവരോടെല്ലാം ‘ഒമർഷറീഫ് ‘എന്നാണ് പേരെന്നു പറഞ്ഞിരുന്നതെന്നും ഒരു ദിവസം ഐഡന്റിറ്റി കാർഡ് നിലത്തു വീപ്പോൾ അതെടുത്ത് നോക്കിയ ശശിധരൻ എന്ന ഒരു വിദ്യാർത്ഥി മറ്റുള്ളവർ കേൾക്കെ ‘നിന്റെ യഥാർത്ഥ പേര് മുഹമ്മദുകുട്ടി എന്നാല്ലേ? മമ്മൂട്ടി എന്നാണ് ശരിക്കുനിന്നെ വിളിക്കേണ്ടത് ‘അതുകേട്ട് കൂടെ നിന്ന മറ്റു സുഹൃത്തുക്കൾ മമ്മൂട്ടി എന്ന് ഉച്ചത്തിൽ വിളിച്ച് അത് ഉറപ്പിക്കുകയും ചെയ്തു. അന്നു മുതലാണ് മമ്മൂട്ടിയായത്. പിന്നെ ഞാനതങ്ങു സ്വീകരിച്ചു.

‘എന്തായാലും എടവനക്കാട്ടുകാരനായ ശശിധരനെ ഇന്നലെയാണ് ചിത്രത്തിൽ കണ്ടത്. ഏറെ സന്തോഷം. ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തിയാല്ലോ ശശിധരൻ.
ചെന്നൊന്നു കാണണം. ഒരു പൂച്ചെണ്ടും കയ്യിൽ വയ്ക്കണം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button