NATIIONAL

ഒരു മര്യാദ വേണ്ടെ? ഗ്രൗണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പണ്ട് വിക്കറ്റെടുത്ത കഥ പറഞ്ഞ് പാക്ക് മുൻ താരം, ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും വിട്ടില്ല


ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ അവതാരകനായി ഗ്രൗണ്ടിലെത്തിയ ഇംഗ്ലണ്ട് മുൻ താരം ഡൊമിനിക് കോർക്കിനെ മുന്‍ പാക്ക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് അപമാനിച്ചെന്നു പരാതി. ഗ്രൗണ്ടിൽനിന്ന് മുൻ താരങ്ങൾ സംസാരിക്കുന്നതിനിടെയായിരുന്നു മുഷ്താഖ് അഹമ്മദിന്റെ അനാവശ്യ ചോദ്യങ്ങൾ എത്തിയത്. കളിച്ചിരുന്ന കാലത്ത് എത്ര തവണ ഞാൻ നിങ്ങളെ പുറത്താക്കിയിട്ടുണ്ട്? അതൊക്കെ ഓർമയുണ്ടോ? എന്നായിരുന്നു പാക്ക് മുൻ താരത്തിന്റെ ചോദ്യം.പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാന സ്പിൻ ബോളർമാരിൽ ഒരാളായിരുന്നു മുഷ്താഖ് അഹമ്മദ്. 144 ഏകദിനങ്ങളും 52 ടെസ്റ്റുകളും കളിച്ചിട്ടുള്ളള മുഷ്താഖ് അഹമ്മദ് മുന്നൂറിലേറെ വിക്കറ്റുകൾ പാക്കിസ്ഥാനു വേണ്ടി വീഴ്ത്തിയിട്ടുണ്ട്. 37 ടെസ്റ്റുകളും 32 ഏകദിനങ്ങളും കളിച്ചിട്ടുള്ള കോർക്ക് ഇംഗ്ലണ്ടിനായി 172 വിക്കറ്റുകളും വീഴ്ത്തി.


Source link

Back to top button