CINEMA
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15ന്

കുഞ്ചാക്കോ ബോബൻ – രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15ന് പ്രദർശനത്തിന് എത്തും. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, പി.പി. കുഞ്ഞി കൃഷ്ണൻ, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരാണ് മറ്റ് താരങ്ങൾ . ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. വിതരണം- മാജിക് ഫ്രെയിംസ്. ദൃശ്യം 3മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഉടൻ തിയേറ്റിൽ എത്തും. മീന, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി, സായ് കുമാർ, കെ. ബി. ഗണേഷ് കുമാർ , അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരാണ് മറ്ര് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ ഈ ചിത്രവും നിർമ്മിച്ചത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമായ ദൃശ്യം 3 മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21നാണ് റിലീസ് ചെയ്യുന്നത്.
Source link


