test del 3
ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; അപകടം 9 വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്∙ നാദാപുരത്തിനടുത്ത് ചെക്യാട് ഒരു കുടുംബത്തിലെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സഹോദരന്റെ മകൾ ഇസ മറിയം (9) എന്നിവരാണ് മരിച്ചത്. വേവം പാലത്തിനു സമീപം പുതിയോട്ടിൽതാഴെ മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഇസയാണ് ആദ്യം കയത്തിൽ മുങ്ങിപ്പോയത്. ഇസയെ രക്ഷിക്കാൻ ശ്രമിച്ച പിതൃസഹോദരനും ഭാര്യയും കുട്ടിക്കൊപ്പം മുങ്ങിതാഴുകയായിരുന്നു. മൂന്നു പേരെയും ഉടൻ പുഴയിൽ നിന്ന് പുറത്തെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എംഎൽഎമാരായ എം.കെ.മുനീർ, ഇ.കെ.വിജയൻ, നാദാപുരത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്ത് തുടങ്ങിയവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൂന്നു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും
Source link


