LATEST

‘ഒരുപാട് സംസാരിച്ചാൽ തിരിച്ച് പറയാൻ കുറേയുണ്ട്, ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും’


തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് തെറ്റി അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരന് താക്കീതുമായി മന്ത്രി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു. ‘കൃഷ്‌ണപിള്ള സ്‌മാരകം തകർത്തതിൽ എനിക്ക് പങ്കുണ്ടെന്നാണ് സുധാകരൻ പറയുന്നത്. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരൻ എന്റെയും നിഴലായി നിന്ന കാലമാണത്. ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും ഒപ്പം കാണും. മര്യാദകെട്ട വർത്തമാനമാണ്. ജി സുധാകരനാണ് സ്‌മാരകം കത്തിക്കാൻ പോയതെന്ന് ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ.


Source link

Back to top button