ഒരുകോടി 25 ലക്ഷം കടന്ന് കളങ്കാവൽ പ്രീ സെയിൽ

നായികമാരിൽ വൈഷ്ണവി സായ്കുമാറും
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്നചിത്രത്തിന്റെ കേരള പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം . അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരള പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കളങ്കാവലിലെ 22 നായികമാരിൽ വൈഷ്ണവി സായ്കുമാറും . നടൻ സായ്കുമാറിന്റെ മകളായ വൈഷ്ണവി സായ്കുമാർ സിരീയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. രജിഷ വിജയൻ , ശ്രുതിരാമചന്ദ്രൻ,മാളവിക മേനോൻ,ധന്യ അനന്യ,ഗായത്രി അരുൺ , അഭി സുഹാന, നിസ, സിന്ധു വർമ്മ, ത്രിവേദ, സ്മിത, അനുപമ, സിധി ഫാത്തിമ, മോഹനപ്രിയ, സീമ, കബനി, മേഘ തോമസ് , ബിൻസി , മുല്ലയ് അരസി, കാതറിൻ മരിയ, റിയ, അമൃത എന്നിവരാണ് മറ്റു നായികമാർ.നടൻ മനുവർമ്മയുടെ ഭാര്യയായ സിന്ധുവർമ്മ മുൻപും മമ്മൂട്ടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന മമ്മൂട്ടി ചിത്രം ആണ് കളങ്കാവൽ. നാളെ ആണ് റിലീസ്. മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ 8 മുതൽ തിരുവനന്തപുരം എരീസ് പ്ളസ് തിയേറ്ററിൽ ആഘോഷം ആരംഭിക്കും. ആഡി 1 സ്ക്രീനിലാണ് ആദ്യപ്രദർശനം.
Source link



