test del 2
ഇറാനിലേക്ക് ആയുധങ്ങൾ കയറ്റുമതിചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ കയറ്റുമതിചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതായി അമേരിക്കൻ മാധ്യമമായ സിഎൻഎൻ. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുകയാണെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരിക്കുന്നത്. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ആക്രമിക്കാൻ സഹായിക്കുന്ന ഷോൾഡർ-ഫയേഡ് എയർ മിസൈൽ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്.അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിന് ചൈന മധ്യസ്ഥതവഹിച്ചെന്ന അവകാശവാദങ്ങൾക്കിടയിലാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അടുത്ത മാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ പുതിയ നീക്കം ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നതാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.ഒരു മാസത്തിലേറെ നീണ്ട ആക്രമണത്തിൽ ഇറാന്റെ സൈനിക സംവിധാനങ്ങളും ആയുധങ്ങളും തകർത്തെന്ന യുഎസും ഇസ്രയേലും അവകാശപ്പെട്ടിരുന്നു. ഇതിനിടയിലാണ് തങ്ങളുടെ പ്രധാന വിദേശ പങ്കാളികളുടെ സഹായത്തോടെ ഇറാൻ ചില ആയുധ സംവിധാനങ്ങൾ സമാഹരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും വെടിനിർത്തലിനെ അവസരമായി ഇറാൻ ഉപയോഗിച്ചേക്കാമെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.എന്നാൽ, ചൈന ആർക്കും ആയുധങ്ങൾ നൽകിയിട്ടില്ലെന്നാണ് യുഎസിലെ ചൈനീസ് എംബസിയുടെ വക്താവ് പ്രതികരിച്ചത്. ‘ഉത്തരവാദിത്തമുള്ള വലിയ രാജ്യമായി, ചൈന എല്ലായ്പ്പോഴും അതിന്റെ അന്താരാഷ്ട്ര കടമകൾ നിറവേറ്റുന്നു. തെറ്റായ ആരോപണങ്ങളും ദുരുദ്ദേശപരമായ ബന്ധങ്ങളും പ്രകോപനപരമായ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് ഞങ്ങൾ യുഎസിനോട് അഭ്യർത്ഥിക്കുന്നു’, ചൈനീസ് വക്താവ് പറഞ്ഞു.
Source link


