LATEST

ഇ.വി ബാറ്ററി ചൂടാകുന്നത് തടയാൻ ഉപകരണം

കൊച്ചി: വൈദ്യുത വാഹന (ഇ.വി) ബാറ്ററി അമിതമായി ചൂടാകുന്നത് തടയാൻ ഹൈബ്രിഡ് നാനോഫ്‌ളൂയിഡ് കൂളിംഗ് സിസ്റ്റം സാങ്കേതികവിദ്യ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചു.

ഇന്ത്യയിലെ ഉയർന്ന താപനിലയ്‌ക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ, നാനോഫ്‌ളൂയിഡുകളും ഹീറ്റ് പൈപ്പുകളും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. പമ്പുകളോ ഫാനുകളോ ഇല്ലാതെ പ്രകൃതിദത്തമായ സംവഹനത്തിലൂടെയും ഫേസ്‌ചേഞ്ച് പ്രക്രിയയിലൂടെയും താപം പുറന്തള്ളുന്ന സംവിധാനം, ബാറ്ററിയുടെ ആയുസും ചാർജിംഗ് കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നു. ഡോ. വൈഭവ് ദേശ് മുഖ്, ഡോ. എസ്. രാധാകൃഷ്ണൻ, ഡോ. വൈദേഹി ദേശ്‌മുഖ് എന്നിവരുൾപ്പെട്ട സംഘമാണ് കണ്ടുപിടിച്ചത്.


Source link

Related Articles

Leave a Reply

Back to top button