LATEST

ഒമാനിൽ വൻ വാഹനാപകടം; രണ്ട് ഏഷ്യൻ പൗരന്മാർക്ക് ദാരുണാന്ത്യം, കൂട്ടിയിടിച്ചത് ഏഴ് വാഹനങ്ങൾ

മസ്‌കറ്റ്: ഒമാനിൽ രണ്ട് ട്രക്കുകളും അഞ്ച് ചെറുവാഹനങ്ങളും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഒമാൻ-നിസ്വ മസ്‌കറ്റ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ഏഷ്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് നിലവിൽ പൊലീസ് വിവരങ്ങൾ കൈമാറിയിരിക്കുന്നത്. ഒരേ ലൈനിലൂടെ വന്ന രണ്ട് ട്രക്കുകൾ ആദ്യം കൂട്ടിയിടിക്കുകയും ഇതിനുപിന്നാലെ മറ്റ് അഞ്ച് ചെറുവാഹനങ്ങൾ കൂടി ഈ ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം പൂർവ്വസ്ഥിതിയിലാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. അപകടത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാർ റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button