LATEST

ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ

മസ്‌കറ്റ്: ഒമാനിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ചൊവ്വാഴ്ച മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി,​ മംഗലാപുരം,​ മുംബയ്,​ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ച മുതൽ നടത്തും. മസ്കറ്റിൽ നിന്നുള്ള ആദ്യവിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ ,​ യു.എ.ഇ (ദുബായ് ഉൾപ്പെടെ)​ ,​ ബഹ്റൈൻ,​ കുവൈറ്റ്,​ ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രി വരെ നിറുത്തിവച്ചിരിക്കുകയാണ്.

യാത്രക്കാർക്ക് www.airindiaexpress.com വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാം. തടസങ്ങൾ നേരിട്ട യാത്രക്കാർക്ക് റീബുക്കിങ്ങിനും ക്യാൻസലേഷനും ഫീസ് ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി യാത്രക്കാർക്ക് https://www.airindiaexpress.com/manage-booking എന്ന ലിങ്ക് വഴി തങ്ങളുടെ ബുക്കിങ്ങുകൾ പരിശോധിക്കാവുന്നതാണ്. സേവനങ്ങൾ വാട്സാപ്പ് വഴി ലഭിക്കുന്നതിനായി +91 63600 12345 എന്ന നമ്പരിൽ ബന്ധപ്പെടാം.


Source link

Related Articles

Back to top button