LATEST

ഒഡീഷയിലെ ആശുപത്രിയിൽ തീപിടിത്തം: 10 മരണം


ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐ.സി.യു.വിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്‌.സി‌.ബി മെഡിക്കൽ കോളേജിലെ ട്രോമാ കെയർ വിഭാഗത്തിലെ ഐ.സി.യു.വിൽ ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. സംഭവത്തിൽ 11 ജീവനക്കാർക്ക് പൊള്ളലേറ്റു. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.മുഖ്യമന്ത്രി മോഹൻ ചരൺ മാജി,ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ഇന്നലെ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 25 ലക്ഷവും അനുവദിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.


Source link

Related Articles

Back to top button