test del 3

ഒടുവിൽ രാജി, ബിഹാർ രാഷ്ട്രീയത്തിലെ നിതീഷ് യുഗം അവസാനിച്ചു; ഇനി രാജ്യസഭയിൽ‌


പട്ന ∙ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചു. മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഭരണഘടനയനുസരിച്ച് 14 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള അവസാന തീയതി മാർച്ച് 30 ആയിരുന്നു. ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തുടരാനാവില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ ഏതെങ്കിലും ഒരു സീറ്റിൽ നിന്ന് രാജിവയ്ക്കണമെന്നാണ് നിയമം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹമില്ല എന്നും സഖ്യകക്ഷിയായ ബിജെപിയുടെ നിർബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമാണ് ആർജെഡി വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം പറഞ്ഞിരുന്നു.


Source link

Back to top button