CINEMA

ഐ.സി.എൽ ഫിൻകോർപ്പ് പ്രവർത്തനം വിപുലീകരിക്കുന്നു

ന്യൂഡൽഹി: ദേശീയ തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐ.സി.എൽ ഫിൻകോർപ്പ് ഡെൽഹിയിൽ പുതിയ സോണൽ ഓഫീസും അഞ്ച് ശാഖകളും ആരംഭിച്ചു. എൽ.എ.സി.ടി.സി ഇന്ത്യയുടെ ഗുഡ്‌വിൽ അംബാസഡറും ക്യൂബ ട്രേഡ് കമ്മീഷണറും ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ. ജി അനിൽകുമാർ ശാഖകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. കമ്പനിയുടെ ഹോൾടൈം ഡയറക്ടറും വൈസ് ചെയർപേഴ്‌സണും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഉമ അനിൽകുമാർ ചടങ്ങിൽ ഭദ്ര ദീപം കൊളുത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, സ്വതന്ത്ര ഡയറക്ടർ സി.എസ്. ഷിന്റോ സ്റ്റാൻലി എന്നിവരും പങ്കെടുത്തു.
കോണാട്ട് പ്ലേസിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ സോണൽ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷൻസ് ഹബാകും.
മുപ്പതിലധികം വർഷങ്ങളായി പ്രവർത്തിക്കുന്ന ഐ.സി.എൽ ഫിൻകോർപ്പ് വിശ്വസ്തത, സുതാര്യത, ഉപഭോക്തൃകേന്ദ്രീകൃത സമീപനം എന്നിവയുടെ പ്രതീകമാണെന്ന് കെ.ജി. അനിൽകുമാർ പറഞ്ഞു.


Source link

Related Articles

Leave a Reply

Back to top button