LATEST

ഐ.പി.ഒ വിപണി ആവേശത്തോടെ മുന്നോട്ട്

40,000 കോടി രൂപയുടെ ഓഹരി വിൽപ്പന വരുന്നു

കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിലെ ആവേശ മുന്നേറ്റം തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, മീഷോ, ജുനിപ്പർ ഗ്രീൻ എനർജി തുടങ്ങിയ 24 കമ്പനികളാണ് അടുത്ത രണ്ട് മാസത്തിൽ ഓഹരി വിൽപ്പനയ്ക്ക് തയ്യാറാകുന്നത്. ഇതിലൂടെ 40,000 കോടി രൂപയാണ് കമ്പനികൾ സമാഹരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സ്ഥാപനമായ ഫ്രാക്‌ടൽ അനലിറ്റിക്‌സ്, ഹോം ആൻഡ് സ്‌ലീപ്പ് സൊലൂഷൻസ് ബ്രാൻഡ് വേക്ക്ഫിറ്റ് ഇന്നവേഷൻസ് തുടങ്ങിയ കമ്പനികളുടെ ഐ.പി.ഒ അടുത്ത ദിവസങ്ങളിൽ നടക്കും.

നടപ്പുവർഷം ഇതുവരെ 96 കമ്പനികൾ ഓഹരി വിൽപ്പനയിലൂടെ വിപണിയിൽ നിന്ന് 1.6 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇവയിൽ 40 കമ്പനികളുടെ ലിസ്റ്റിംഗ് കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് നടന്നത്. ഡിസംബർ പൂർത്തിയാകുന്നതോടെ നടപ്പുവർഷത്തെ പ്രാഥമിക ഓഹരി വിൽപ്പനയുടെ മൂല്യം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞ് റെക്കാഡിലെത്തുമെന്ന് വിലയിരുത്തുന്നു.

പുതിയ ഓഹരി വിൽപ്പന

കമ്പനി : സമാഹരിക്കുന്ന തുക

ഐ.സി.ഐ.സി.ഐ പ്രോ: 10,000 കോടി രൂപ

മീഷോ : 5,421 കോടി രൂപ

ക്ളീൻ മാക്‌സ് എൻവിറോ : 5,200 കോടി രൂപ

ഫ്രാക്‌ടൽ അനലിറ്റിക്‌സ്: 4,900 കോടി രൂപ

ജൂനിപ്പർ ഗ്രീൻ എനർജി: 3,000 കോടി രൂപ


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button