CINEMA
ഐശ്വര്യ രജനികാന്തിന്റെ ടെക്സ്ല; ജയ്യും സുരാജ് വെഞ്ഞാറമൂടും

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ടെക്സ്ല” എന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണ് ടെക് സല.സഹനിർമ്മാണം ദീപക് രവി, യുവാൻ ശങ്കർരാജയാണ് സംഗീതം ഒരുക്കുന്നത്.
Source link



