LIFESTYLE NEW

ഏഴ് ലക്ഷം രൂപയുടെ എസ്‌യുവിക്ക് വേണ്ടി ഇടിച്ചുകയറി ഇന്ത്യക്കാർ, നാല് മാസം കൊണ്ട് കിട്ടിയത് ഒരു ലക്ഷം ബുക്കിംഗ്


കോംപാക്ട് എസ്‌യുവികൾ ഇന്ത്യൻ വാഹനപ്രേമികളുടെ ഏറ്റവും ഇഷ്‌ടമേറിയ ഒരു സെഗ്മെന്റാണ്. ഈ സെഗ്‌മെന്റിൽ അടുത്തിടെ പുതുക്കിയിറക്കിയ ടാറ്റ സിയറയുടെ ആദ്യരൂപമാണ് മൂന്നര പതിറ്റാണ്ടുമുൻപ് ഇന്ത്യൻ മണ്ണിൽ ഈ സെഗ്‌മെന്റിനെ പ്രിയപ്പെട്ടതാക്കി മാറ്റിയ താരം. കോംപാക്‌ട് എസ്‌യുവികളിൽ നിരവധി ആരാധകരുള്ള ഒന്നാണ് ഹ്യുണ്ടായ്‌യുടെ വെന്യു. ഏഴ് ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വെന്യു സ്വന്തമാക്കാൻ നാല് മാസം കൊണ്ട് ബുക്ക് ചെയ്‌‌തത് ഒരുലക്ഷത്തോളം പേരാണ്. ഡിസൈനിലും ഫീച്ചറിലും വെന്യു വരുത്തിയ മാറ്റത്തിന് ജനം വലിയ സ്വീകാര്യതയാണ് നൽകുന്നത്. 116ബിഎച്ച്‌പി പവറിൽ 250എൻഎം ടോർക്ക് നൽകുന്നതാണ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ. 120 ബിഎച്ച്പി പവറിൽ 172എൻഎം ടോർക്ക് നൽകുന്നതാണ് 1.0 ലിറ്റർ ടർബോ എഞ്ചിൻ. ഇന്റീരിയറിൽ കാര്യമായ മാറ്റം ഹ്യുണ്ടായ് വെന്യുവിന് വരുത്തിയിട്ടുണ്ട്. എച്ച് തീം ഡാഷ്‌‌ബോർഡ് ലേഔട്ട്, ഡ്യുവൽ ടോൺ ഡാക്ക് നേവി, ഡോവ് ഗ്രേ അപ്‌ഹോൾസ്റ്ററി, ഫ്ളോട്ടിംഗ് സെന്റർ കൺസോൾ, 12.3 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ളേ ഇൻഫോടെയ്‌മെന്റിനും ഇൻസ്‌ട്രുമെന്റേഷനുമാണ്. ആറ് എയ‌ർബാഗുകളും, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾജ് ഫംഗ്‌ഷനുള്ള ഇലക്‌‌ട്രോണിക് പാർക്ക് ബ്രേക്ക് എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ പുതിയ വെന്യുവിനുണ്ട്. എട്ട് ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ എക്‌സ്‌ഷോറൂം വില.


Source link

Related Articles

Back to top button