test del 3
ഏഴു പതിറ്റാണ്ട് മുൻപ് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണവും നെഹ്റുവിന്റെ സന്ദർശനവും പുല്ലൂറ്റ് പാലവും തമ്മിലെ ബന്ധമെന്ത് ?

കൊടുങ്ങല്ലൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണവും പുല്ലൂറ്റ് പാലവും തമ്മിൽ ബന്ധമുണ്ടോ എന്നു ചോദിച്ചാൽ ബന്ധമുണ്ട്. ഏഴു പതിറ്റാണ്ട് മുൻപ് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലേക്കു പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിന്റെ സന്ദർശനവും അവിടെ നടന്ന പ്രസംഗവും ആണ് പാലം നിർമാണത്തിനു കാരണമായത്. 72 വർഷം മുൻപ് 1954 ഫെബ്രുവരിയിൽ തിരു–കൊച്ചി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കൊടുങ്ങല്ലൂരിൽ എത്തിയത്. കോൺഗ്രസ് നേതാവ് പി.കെ.അബ്ദുൽ കാദറും കമ്യൂണിസ്റ്റ് നേതാവ് ഇ. ഗോപാലകൃഷ്ണ മേനോനും തമ്മിലായിരുന്നു മത്സരം. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ മൈതാനിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തിയത്.
Source link


