LATEST

‘ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തപ്പെട്ട ചിഹ്നത്തില്‍ മത്സരിക്കുന്നത് അഭിമാനം’, ഇനി ജന്മാനാട്ടിലേക്കെന്ന് പിഷാരടി


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് താര സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. അരങ്ങിലെ കലാപരിപാടികള്‍ക്ക് അര്‍ദ്ധവിരാമമിട്ടുകൊണ്ട് ജന്മനാടിന്റെ ജനവിധി തേടി പോകുന്നു എന്നാണ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
ജനവിധി തേടി ജന്മനാട്ടിലേക്ക്പ്രിയപെട്ടവരെ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷന്‍- സിനിമ- മറ്റുമാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് മുന്നിലെത്തിയ ആളാണ് ഞാന്‍. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായെന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്, നിയമസഭാ സ്ഥാനാര്‍ഥി ആയി.


Source link

Related Articles

Back to top button