CINEMA

എ.ഐ റിസർച്ച് സെന്ററുമായി ഭാരതി എയർടെൽ

കൊച്ചി: ക്ലൗഡ് സുരക്ഷ വിദഗ്ദ്ധരായ സ്‌കെയ്‌ലറും ഭാരതി എയർടെല്ലും ചേർന്ന് എ.ഐ ആൻഡ് സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യ ആരംഭിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, ഊർജ മേഖലകളെയും വ്യവസായങ്ങളെയും ആസ്തികളെയും സംരക്ഷിക്കുന്നതിനുള്ള ദേശീയ സൈബർ കരുത്ത് കൈവരിക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ രംഗത്ത് വിശ്വസനീയമായി എ.ഐയെ സന്നിവേശിപ്പിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരതി എന്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ ഭാരതി മിത്തൽ പറഞ്ഞു, പുതിയ സംവിധാനം ഭാരതി മിത്തലിനൊപ്പം റെയിൽവേ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ്, സ്‌കെയ്‌ലർ ചെയർമാനും സ്ഥാപകനുമായ ജെയ് ചൗധരി എന്നിവർ ചേർന്ന് അവതരിപ്പിച്ചു.


Source link

Related Articles

Back to top button