LATEST
എൽ.പി.ജി ക്ഷാമത്തിന് ആശ്വാസം നന്ദാദേവി കപ്പലും ഗുജറാത്ത് തീരത്തെത്തി

ന്യൂഡൽഹി: എൽ.പി.ജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന നന്ദാദേവി ഇന്നലെ പുലർച്ചെ ഗുജറാത്തിലെ കണ്ട്‌ല തീരത്ത് നങ്കൂരമിട്ടു. ശിവാലിക് കപ്പൽ തിങ്കളാഴ്‌ച മുന്ദ്ര തുറമുഖത്തെത്തിയിരുന്നു. അതസമയം എൽ.പി.ജി സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. 90 ലക്ഷം വരെ ഉയർന്ന ബുക്കിംഗ് നിരക്ക് ഏകദേശം 70 ലക്ഷമായി കുറഞ്ഞു. സമീപ ദിവസങ്ങളിൽ 50-62 ലക്ഷം വരെ സിലിണ്ടറുകളാണ് ദിവസേന വിതരണം ചെയ്യുന്നത്. പാചകവാതക പൂഴ‌്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ 12,000 ത്തിലധികം റെയ്ഡുകൾ നടത്തി 15,000 ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു.
Source link

