test del 3
പാമ്പുവിഷത്തിനു മറുമരുന്നായ പ്രതിവിഷം: എങ്ങനെയാണ് ഇതു സൃഷ്ടിക്കുന്നത്?

വിഷപ്പാമ്പുകളുടെ വിഷം നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഔഷധമാണ് ആന്റിവെനം അഥവാ പ്രതിവിഷം. പാമ്പുകടി വ്യാപകപ്രശ്നമായ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, മരണങ്ങൾ കുറയ്ക്കുന്നതിൽ പ്രതിവിഷം നിർണായകപങ്ക് വഹിക്കുന്നു. സൂക്ഷ്മമായി നിയന്ത്രിക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് പ്രതിവിഷം നിർമിക്കുന്നത്. കുതിര പോലുള്ള മൃഗങ്ങളുടെ ശരീരത്തിലേക്ക് പാമ്പിൻവിഷം ചെറിയ അളവിൽ, അപകടകരമല്ലാത്ത രീതിയിൽ കുത്തിവയ്ക്കും. പ്രതിവിഷം പ്രധാനമായും രണ്ടുതരമുണ്ട്: മോണോവാലന്റ്, പോളിവാലന്റ് എന്നിവയാണ ഇവ. ഒരിനം പാമ്പിന്റെ വിഷത്തിനെതിരെ മാത്രം ഫലപ്രദമായതാണ് മോണോവാലന്റ്. എന്നാൽ പലയിനം പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്നതാണ് പോളിവാലന്റ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്ന പ്രധാനപ്പെട്ട നാലിനം പാമ്പുകൾക്കെതിരെ ഫലപ്രദമായ പോളിവാലന്റ് പ്രതിവിഷമാണ് സാധാരണ ഉപയോഗിക്കുന്നത്.പ്രതിവിഷത്തിന്റെ പ്രാധാന്യം വലുതാണെങ്കിലും, ഉൾപ്രദേശങ്ങളിലെ ലഭ്യതക്കുറവ്, ശരിയായ രീതിയിൽ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.
Source link

