LATEST

കെ.എം.ഷാജിക്കെതിരെ കാസർകോട് പോസ്റ്റർ


കാസർകോട്: കാസർകോട് മണ്ഡലത്തിൽ കെ.എം.ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം. ഷാജിയെ സ്ഥാനാർത്ഥി ആക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ മുസ്ലിം ലീഗിൽ ശക്തമാകുന്നതിനിടെയാണിത്. ‘കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു” എന്ന സന്ദേശത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഷാജിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നതോടൊപ്പം, ഇറക്കുമതി സ്ഥാനാർത്ഥിയെ ഒഴിവാക്കി കാസർകോട്ടുകാർക്ക് അവസരം നൽകണമെന്ന ആവശ്യമാണ് പോസ്റ്ററിലുള്ളത്. ‘കാസർകോടിന് വേണ്ടത് സ്വന്തം സ്ഥാനാർത്ഥി, ഇറക്കുമതി ഇവിടെ വേണ്ട, ഞങ്ങൾ ലീഗുകാർ” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. കാസർകോട് കൈവിടുമോ, ഷാജിക്കെതിരെ പൊട്ടിത്തെറിച്ച് അണികൾ, ലോട്ടറിയടിച്ചു ബി.ജെ.പി എന്നെഴുതിയ പോസ്റ്ററുമുണ്ട്.


Source link

Back to top button