test del 3
‘എൽഡിഎഫിനെതിരെ‘റിവേഴ്സ് സ്വീപ്’! എല്ലായിടത്തും ചർച്ച പ്രതിപക്ഷം; ഞെട്ടിക്കുന്ന പ്രവചനങ്ങൾക്ക് പിന്നിൽ ആ രഹസ്യം, പ്രിയം നാട്ടിലെ രാഷ്ട്രീയം’

കോഴിക്കോട്∙ പിന്നിട്ട തിരഞ്ഞെടുപ്പുകളുടെ പ്രവചനത്തിൽ പ്രീപോൾ സർവേകൾക്കും എക്സിറ്റ് പോളുകൾക്കും ഇടയിൽ കേരളം ശ്രദ്ധയോടെ നോക്കുന്ന ഒരു പേരുണ്ട് – സി.പി.റാഷിദ്. ചെറുതും വലുതുമായ 17 തിരഞ്ഞെടുപ്പു ഫലങ്ങളിൽ മുൻകൂട്ടി പ്രവചനം നടത്തി അതിൽ പരമാവധി കൃത്യത ഉറപ്പിക്കുന്ന പ്രവചനങ്ങൾ നടത്തിയാണു റാഷിദ് തിരഞ്ഞെടുപ്പുകളിലെ ‘പ്രവചന സിംഹ’മാകുന്നത്. ഇത്തവണത്തെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ റാഷിദിന്റെ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 91 മുതൽ 102 സീറ്റ് (41.5 % – 45 % വോട്ടു വിഹിതം), എൽഡിഎഫ് 38 മുതൽ 48 സീറ്റ് (36.5 % – 39.5 % വോട്ടുകൾ), എൻഡിഎ 1–3 സീറ്റ്(14 % – 17 % വോട്ട്).2023 പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലായിരുന്നു റാഷിദിന്റെ മറ്റൊരു ‘ഞെട്ടിക്കൽ’ പ്രവചനം. യുഡിഎഫ് 57 മുതൽ 62.5 ശതമാനം വോട്ടുവിഹിതം നേടുമെന്നും എൽഡിഎഫിന്റെ വോട്ടുശതമാനം 31 മുതൽ 36 % വരെയാകാം എന്നുമായിരുന്നു റാഷിദിന്റെ പ്രവചനം. സഹതാപവും ഭരണവിരുദ്ധ വികാരവും ഒരുപോലെ പെട്ടിയിൽ ആയതിനാൽ ചാണ്ടി ഉമ്മൻ 31,500 മുതൽ 39,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നും ഒരുപടി കൂടി കടന്ന് റാഷിദ് സമൂഹമാധ്യമത്തിൽ നൽകിയ കുറിപ്പിൽ രേഖപ്പെടുത്തി. ഫലം പ്രഖ്യാപിച്ചപ്പോൾ യുഡിഎഫിനു വേണ്ടി മത്സരിച്ച കോൺഗ്രസിലെ ചാണ്ടി ഉമ്മൻ നേടിയത് 61.38 % വോട്ട്, സിപിഎമ്മിലെ ജെയ്ക് എം. തോമസ് 32.49 % വോട്ടും ബിജെപിയിലെ ജി.ലിജിൻലാൽ 5.02 % വോട്ടും നേടി. ഭൂരിപക്ഷത്തിലാണ് റാഷിദിന്റെ പ്രവചനത്തിൽ നാട് വീണ്ടും ഞെട്ടിയത്. ചാണ്ടി ഉമ്മൻ നേടിയത് 37,719 വോട്ടിന്റെ ലീഡ്.∙ ഞെട്ടിക്കുന്ന പ്രവചനങ്ങൾക്ക് പിന്നിലെ രഹസ്യം?
Source link


