LATEST
എൻ.സി.പി നേതാവ് മുഹമ്മദുകുട്ടി രാജിവച്ചു

കളമശേരി: എൻ.സി.പി അജിത് പവാർ വിഭാഗം നേതാവ് എൻ.എ. മുഹമ്മദ് കുട്ടി സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ രാജിവച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന് കത്തു നൽകി. മലപ്പുറം ജില്ലയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് രാജി. 2016 ലും 2021 ലും കോട്ടയ്ക്കലിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു.
Source link

