LATEST

എൻ.വിജയകുമാറിന്റെ ജാമ്യാപേക്ഷ തള്ളി


കൊല്ലം∙ ശബരിമല സ്വർണം അപഹരിച്ച കേസുകളിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, ആരോഗ്യനില തൃപ്തികരമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബർ 29നാണ് വിജയകുമാറിന്റെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ബെല്ലാരി ജുവലറി ഉടമ ആർ.പി.എൻ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ഡിസംബർ 19നാണ് ഗോവർദ്ധന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.


Source link

Related Articles

Back to top button