LATEST

വളർത്തുനായ നിർത്താതെ കുരയ്‌ക്കുന്നു, വീടിന് പിന്നിൽ ഭയാനകമായ ശബ്‌ദം; അതിഥിയെ കണ്ട് അമ്പരന്ന് വീട്ടുകാർ

വീട്ടുകാരുടെ പ്രിയപ്പെട്ടവളാണ് സുലു എന്ന നായ. വീടിന്റെ പരിസരത്ത് ചെറിയ അതിഥികൾ വന്നാൽ പോലും കണ്ട് പിടിക്കും. പിന്നെ നിർത്താതെ കുരച്ച് വീട്ടുകാരെ അറിയിക്കും. ഇന്നും സുലു ആ പതിവ് തെറ്റിച്ചില്ല. വീട്ടുകാരെ വലിയ ഒരു അപകടത്തിൽ നിന്നാണ് അവൾ രക്ഷിച്ചത്. രാവിലെ വീടിന്റെ പുറക് വശത്ത് എത്തിയ ഒരു പുതിയ അതിഥിയെ സുലു കണ്ടു. പിന്നെ നിർത്താതെ ഉച്ചത്തിൽ കുരച്ച് വീട്ടുകാരെ വിവരമറിയിച്ചു. ശബ്‌ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കാണുന്നത് ഒരു വലിയ പാമ്പ് ഇഴഞ്ഞ് ഉപയോഗശൂന്യമായ പഴയ ബാത്ത്റൂമിനകത്ത് കയറി പോകുന്നതാണ്.

അവിടെ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഉടൻതന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവാ സാധങ്ങൾ മാറ്റി പാമ്പിനെ കണ്ടു പിടിച്ചു. ഒരു വലിയ അണലിയായിരുന്നു അത്. രണ്ട് വർഷത്തിനിടയിൽ വാവാ സുരേഷ് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ അണലിയാണിത്. കടികിട്ടിയാൽ അപകടം ഉറപ്പാണ്. മാത്രമല്ല വലിയ ആക്രമകാരിയും അപകടകാരിയുമാണ്. എന്തായാലും സുലു എന്ന നായ വീട്ടുകാരുടെ രക്ഷകയായി മാറി. കാണുക ഏറ്റവും വലിയ അണലിയെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button