test del 4 copy of del 3
എൻജിൻ പാതിവഴിയിൽ നിലച്ചു; ജാഗ്രതാ സന്ദേശം നൽകി പൈലറ്റുമാർ, എയർ ഇന്ത്യ വിമാനം നിലത്തിറക്കി

ബെംഗളൂരു∙ മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ പാതിവഴിയിൽ നിലച്ചതിനെത്തുടർന്ന് പൈലറ്റുമാർ ജാഗ്രതാ സന്ദേശം നൽകി. വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം പുലർച്ചെ 2.05ന് പുറപ്പെടേണ്ടതിന് പകരം 2.15നാണ് പറന്നുയർന്നത്. എന്നാൽ, സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2.35 ഓടെ വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി.മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനം സാങ്കേതിക തകരാർ സംശയിച്ചതിനെത്തുടർന്ന് മുംബൈയിലേക്ക് തന്നെ തിരിച്ചുവിട്ടതായി എയർഇന്ത്യ പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങി. വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതായും എയർഇന്ത്യ അറിയിച്ചു. 47 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
Source link


