LATEST

എസ്.ഐ.ആറിൽ തൃണമൂൽ തിര. കമ്മിഷൻ പോര്

കൊൽക്കത്ത: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തെ (എസ്.ഐ.ആർ)​ ചൊല്ലി തൃണമൂൽ കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ വാക്‌പോര്. കമ്മിഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും നുണ പറയുന്നുവെന്നും തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വിമർശിച്ചു. ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്തരുതെന്ന് തൃണമൂലിന് മുന്നറിയിപ്പ് നൽകിയ കമ്മിഷൻ,​ ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ പൊലീസിനോട് നിർദ്ദേശിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ എസ്‌.ഐ.ആർ വിരുദ്ധ റാലിയടക്കം നടക്കുന്നതിനിടെയാണിത്.

കഴിഞ്ഞ ദിവസം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിൽ പത്ത് തൃണമൂൽ എം.പിമാർ ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോലിഭാരം സംബന്ധിച്ച് ബി.എൽ.ഒമാർ ഉയർത്തിയ ആശങ്കകളുൾപ്പെടെ അഞ്ച് ചോദ്യങ്ങളാണ് കമ്മിഷന് മുന്നിൽ ഉയർത്തിയതെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. ഇതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് നേതാക്കൾ പറയുന്നു. എന്നാൽ,​

സംഘത്തിന്റെ ചോദ്യങ്ങൾക്കും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കും മറുപടി നൽകിയെന്നും പരാതി പറയാൻ ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും വരെ കാത്തിരിക്കാൻ നിർദ്ദേശിച്ചതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മാത്രമല്ല,​ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും മുന്നറിയിപ്പും നൽകി. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് വോട്ടവകാശം ഇല്ലെന്നും കമ്മിഷൻ ഓർമ്മപ്പെടുത്തി. പിന്നാലെയാണ് കമ്മിഷൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൂടിക്കാഴ്ചയിലെ ചില വിവരങ്ങൾ മാത്രം മനപ്പൂർവം ചോർത്തി നൽകുകയാണെന്നും അഭിഷേക് ബാനർജി പറഞ്ഞത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button