test del 5 copy of del 3

എസ്ഐആറിനെ തുടർന്ന് വോട്ടർമാർ കുറഞ്ഞ മണ്ഡലങ്ങളിൽ പോളിങ്ങിൽ വർധന


തിരുവനന്തപുരം ∙ സമഗ്രവോട്ടർപട്ടിക പരിഷ്കരണത്തെ (എസ്ഐആർ) തുടർന്നു വോട്ടർമാരുടെ എണ്ണം കുറഞ്ഞ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വൻതോതിൽ വർധിച്ചു. എസ്ഐആർ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ കുറഞ്ഞ തിരുവനന്തപുരം മണ്ഡലത്തിൽ 12% വരെ പോളിങ് കൂടി. 46,000 വോട്ടർമാരാണു മണ്ഡലത്തിൽ നിന്ന് എസ്ഐആറിൽ പുറത്തായത്. 42000ത്തിൽപരം വോട്ടർമാരെ ഇങ്ങനെ നഷ്ടമായ വട്ടിയൂർക്കാവിൽ പോളിങ് 10 ശതമാനത്തിലേറെ കൂടി. കടുത്ത ത്രികോണ മത്സരം നടന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ പോളിങ് 9% വരെയാണു വർധിച്ചത്. നേമത്ത് 38000, കഴക്കൂട്ടത്ത് 32000 വീതം വോട്ടർമാരെ നഷ്ടമായിരുന്നു.6000 വോട്ടർമാർ എസ്ഐആറിൽ വർധിച്ച, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പോളിങ്ങിൽ നേരിയ ഇടിവാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിച്ച പറവൂരിൽ 3 ശതമാനത്തിലേറെ പോളിങ് കൂടി. 14000ലേറെ വോട്ടർമാരാണ് ഇവിടെ എസ്ഐആറിൽ ഒഴിവാക്കപ്പെട്ടത്.


Source link

Back to top button